ലൂമിയ 540 ഡ്യുവല്‍ സിം ഫോണ്‍ വിപണിയില്‍

വ്യാഴം, 28 മെയ് 2015 (11:20 IST)
മൈക്രോസോഫ്റ്റിന്റെ ലൂമിയ 540 ഡ്യുവല്‍ സിം ഫോണ്‍ വിപണിയിലെത്തി. വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണില്‍ അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, എട്ട് എംപി ക്യാമറ, എട്ട് ജിബി ഇന്റേണല്‍ മെമ്മറി, വണ്‍ ജിബി റാം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മൈക്രോസോഫ്റ്റ് ഡിവൈസസ് ലൂമിയ 540 ഡുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. വിന്‍ഡോസ് 10ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ മോഡല്‍. 10,199 രൂപയാണ് മൈക്രോസോഫ്റ്റ് ലൂമിയ 540 ഫോണിന്റെ വില.

വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, എട്ട് എംപി ക്യാമറ, എട്ട് ജിബി ഇന്റേണല്‍ മെമ്മറി, വണ്‍ ജിബി റാം എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. ക്ലൗഡ് ,സ്കൈപ്, ഓഫിസ് പോലുള്ള മൈക്രോസോഫ്റ്റ് സേവങ്ങളും ഫോണില്‍ ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക