ഇന്ത്യയിലെ അതിസമ്പന്നരായ സ്ത്രീകൾ: പട്ടികയിൽ ഇടം പിടിച്ച മലയാളികളെ അറിയാം

ശനി, 30 ജൂലൈ 2022 (14:41 IST)
കഴിഞ്ഞ ദിവസമാണ് കൊട്ടക് പ്രൈവറ്റ് ബാങ്കിംഗും ഹുറൂൺ ഇന്ത്യയും ചേർന്ന് രാജ്യത്തെ അതിസമ്പന്നരായ വനിതകളുടെ പട്ടിക പുറത്തുവിട്ടത്. 100 പേരുടെ പട്ടികയിൽ മൂന്ന് മലയാളികളാണ് ഉൾപ്പെട്ടിരുന്നത്. വിദ്യാ വിനോദ്,അലീഷാ മൂപ്പൻ,ഷീല കൊച്ചൗസേപ്പ് എന്നിവരാണ് 100 ഇന്ത്യൻ സമ്പന്നരായ വനിതകളുടെ ലിസ്റ്റിൽ ഇടം നേടിയത്.
 
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ വിദ്യാവിനോദിൻ്റെ ആസ്തി 2,780 കോടിയാണ്. പട്ടികയിൽ 21ആം സ്ഥാനത്താണ് വിദ്യ. 540 കോടി ആസ്തിയുമായി ലിസ്റ്റിൽ അൻപത്തിനാലാം സ്ഥാനത്താണ് വി സ്റ്റാർ മാനേജിങ് ഡയറക്ടറായ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
 
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി എംഡിയാണ് അലീഷാ മൂപ്പൻ, 410 കോടിയാണ് അലീഷാ മൂപ്പൻ്റെ ആസ്തി. ലിസ്റ്റിൽ അറുപത്തിനാലാം സ്ഥാനത്താണ് അലീഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍