ടൂറിങ്ങ് ആസ്വാദകര്‍ക്ക് ഒരു ഉത്തമപങ്കാളി; മഹീന്ദ്ര ‘മോജൊ ടൂറർ’ വിപണിയില്‍

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2016 (09:58 IST)
മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡിന്റെ ടൂറിങ് ബൈക്ക് ‘മോജൊ ടൂറർ’ പതിപ്പ് പുറത്തിറക്കി. മാഗ്നറ്റിക് ടാങ്ക് ബാഗ്, മൊബൈൽ ഹോൾഡർ, കാരിയർ, ഫ്രണ്ട് ഗാർഡ്, സാഡിൽ ബാഗ്, മൗണ്ട് സഹിതം ഫോഗ് ലാംപ്, പനിയർ മൗണ്ട് എന്നിങ്ങനെയുള്ള അക്സസറി കിറ്റുകള്‍ സഹിതമാണ് ബൈക്ക് എത്തിയിട്ടുള്ളത്. 1,88,850 രൂപയാണു ബൈക്കിന്റെ വില. 
 
ദീർഘദൂര യാത്രകളില്‍ ലഗേജ് കൊണ്ടുപോകുന്നതിനു വേണ്ടിയാണ് പനിയർ മൗണ്ടും സാഡിൽ കാരിയറും. നാല് റെയർ എർത്ത് മാഗ്നറ്റുകളുടെ പിൻബലത്തോടെ മികച്ച ഗ്രിപ് നേടുന്ന മാഗ്നറ്റിക് ടാങ്ക് ബാഗിന് 13 ലിറ്റര്‍ സംഭരണ ശേഷിയാണുള്ളത്. ബൈക്കിന്റെ മുൻവശത്തെ സുരക്ഷിതമാക്കുക എന്നതാണ് ഫ്രണ്ട് ഗാർഡ് കൊണ്ടുള്ള പ്രധാന നേട്ടം.
 
യാത്ര സുഗമമാക്കുന്നതിനായി എളുപ്പത്തിൽ വഴി കണ്ടുപിടിക്കാന്‍ സഹായകമാകുന്നതാണ് ബൈക്കിലെ മൊബൈൽ ഹോൾഡർ. ഏതൊരു പ്രതികൂല കാലാവസ്ഥയിലും മികച്ച കാഴ്ച ഉറപ്പുവരുത്തുന്ന തരത്തിലുള്ള ഫോഗ് ലാംപാണ് ബൈക്കിനൊപ്പമുള്ളത്. കൂടാതെ പ്രാരംഭ ആനുകൂല്യമായി ബൈക്കിനൊപ്പം ടൂറർ ജാക്കറ്റും 
സൗജന്യമായി നല്‍കുന്നുണ്ട്.
Next Article