മോട്ടറോള മൊബൈല്‍ ഇനി ലെനോവോയ്ക്ക് സ്വന്തം

Webdunia
വെള്ളി, 31 ഒക്‌ടോബര്‍ 2014 (11:43 IST)
ചൈനീസ് കമ്പനിയായ ലെനോവോ ഗൂഗിളിന്റെ മോട്ടറോള മൊബൈല്‍ വിഭാഗം ഏറ്റടുക്കുന്ന നടപടികള്‍ അവസാനിച്ചു. ഈ നടപടി പൂര്‍ത്തിയായതോടെ യുഎസ് ആസ്ഥാനമായ കമ്പനിയുടെ ആന്‍ഡ്രോയിഡ് ഹാന്‍ഡ്സെറ്റുകളുടെ ശ്രേണിയും 3,500 ജീവനക്കാരും ലെനോവോയ്ക്ക് കീഴിലായി.

ഗൂഗിളിന്റെ മോട്ടറോള മൊബൈല്‍ വിഭാഗം ഏറ്റെടുത്തതോടെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മൂന്നാമത്തെ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായി ലെനോവോ മാറിയെന്ന് കമ്പനി വ്യക്തമാക്കി. ആപ്പിളിനും സാംസങ്ങുമാണ് ഇപ്പോള്‍ ലെനോവോയ്ക്ക് മുന്നിലുള്ളത്. ചൈനീസ് കമ്പനിയായ ഷിവോമിയാണ് നാലാം സ്ഥാനത്ത്.

മോട്ടോ ജിയും മോട്ടോ ഇയും വിപണിയില്‍ തരംഗമായിരുന്നു. അടുത്തിടെ മോട്ടോ 360 എന്ന സ്മാര്‍ട്വാച്ചുമായി മോട്ടറോള രംഗത്തെത്തിയിരുന്നു. ടാബ്ലറ്റ് മാര്‍ക്കറ്റില്‍ സാന്നിധ്യമറിയിച്ച് ആറ് ഇഞ്ചിന്റെ ആദ്യ നെക്സസ് ഫോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലായിരിക്കും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 5.0 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.