സ്വര്‍ണത്തിന് 200 രൂപ കൂടി

ശനി, 26 ജൂലൈ 2014 (12:44 IST)
സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കൂടി 21,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,625 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ രണ്ട് ദിവസമായി പവന്‍ വില 20,800 രൂപ ആയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഓണ്‍സ് സ്വര്‍ണത്തിന് 4.55 ഡോളര്‍ കൂടി 1,307.65 ഡോളറിലെത്തി.

വെബ്ദുനിയ വായിക്കുക