നാല് ദിവസത്തിനിടെ 800 രൂപയുടെ ഇടിവുണ്ടായ ശേഷം ശനിയാഴ്ച മുതല്‍ വില ഉയര്‍ന്നിരുന്നു. മൂന്ന് ദിവസത്തിനിടെ 200 രൂപ വര്‍ധിച്ച ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് താഴ്ന്നത്. ഈ മാസം രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. മൂന്നാഴ്ച്ചക്കിടെ ഏകദേശം 1500 രൂപയാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്.