പഴമയെ അനുസ്മരിപ്പിക്കുന്ന രൂപവും പുതിയ സാങ്കേതിക വിദ്യകളുമായി കാവസാക്കി ഡബ്ല്യു 800 !

ചൊവ്വ, 3 ജനുവരി 2017 (11:41 IST)
മിഡിൽ വെയിറ്റ് ക്യാറ്റഗറിയിൽ ക്ലാസിക് ലുക്കുള്ള ബൈക്കുമായി കാവസാക്കി എത്തുന്നു. പഴമയെ അനുസ്മരിപ്പിക്കുന്ന രൂപവും പുതിയ സാങ്കേതിക വിദ്യകളുമായി എത്തിയ ബോൺവില്ലയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് കാവസാക്കിയുടെ രംഗപ്രവേശനം. 2011മുതല്‍ രാജ്യാന്തര വിപണിയിലുള്ള ഡബ്ല്യു 800 എന്ന ബൈക്കിനെയാണ് കാവസാക്കി ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്.
 
1967 മുതൽ 1975 വരെ കാവസാക്കി വിപണിയിലെത്തിച്ച ഡബ്ല്യു സീരിസ് ബൈക്കുകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് കമ്പനി ഡബ്ല്യു 800 നിർമിച്ചിരിക്കുന്നത്. 773 സിസി എൻജിനുമായി എത്തുന്ന ബൈക്കിന് 70 ബിഎച്ച്പി കരുത്തും 44 ബിഎച്ച്പി ടോർക്കും സൃഷ്ടിക്കാന്‍ സാധിക്കും. ബൈക്ക് ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഏകദേശം എട്ടു ലക്ഷം രൂപയാണു പ്രതീക്ഷിക്കുന്ന വില. 

വെബ്ദുനിയ വായിക്കുക