കാനറാ ബാങ്കും കെഎസ്‌എബിയും തമ്മില്‍ സഹകരണത്തിന്റെ പുതിയ മാര്‍ഗ്ഗം കനെത്തിയിരിക്കുന്നു. അതായത് ഇനി മുതല്‍ കാനറാ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലുകള്‍ ബാങ്കുവഴി ഓണ്‍ലൈനായി അടയ്ക്കാന്‍ സാധിക്കും.
ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ സേവനം സൗജന്യമാണ്. ഡെബിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്കും ബാങ്കിന്റെ മറ്റ് ഉപഭോക്താക്കള്‍ക്കും ഉടന്‍ സേവനം ലഭ്യമാക്കും.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കാനറാ ബാങ്ക് ചെയര്‍മാന്‍ ആര്‍കെ ദുബേ, കെഎസ്ഇബി ചെര്‍മാന്‍ എം ശിവശങ്കരന്‍ എന്നിവരാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഇതോടൊപ്പം ബാങ്കിന്റെ പുതിയ 14 ശാഖകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി ആര്‍കെ ദുബേ നിര്‍വഹിച്ചു. ഇതോടെ, ബാങ്കിന്റെ സംസ്ഥാനത്തെ ആകെ ശാഖകള്‍ 393 ആയി.