500 രൂപയ്ക്ക് 600 ജിബി ഇന്റര്‍നെറ്റ് !; അതിശയിപ്പിക്കുന്ന ഓഫറുകളുമായി ജിയോ ബ്രോഡ്ബാന്‍ഡ്

ശനി, 19 നവം‌ബര്‍ 2016 (16:17 IST)
കിടിലന്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസുമായി ജിയോ എത്തുന്നു. എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ അമ്പരിപ്പിക്കുന്ന പ്ലാനുകളുമായാണ് ജിയോയുടെ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 
 
500 രൂപയ്ക്ക് 15 എംബിപിഎസ് സ്പീഡില്‍ 600 ജിബി ഡേറ്റാ എന്നതാണ് ജിയോയുടെ ഒരു പ്ലാന്‍. മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ ഈ സേവനം ജിയോ പരീക്ഷണടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കൂടുതല്‍ നഗരങ്ങളില്‍ ഈ സേവനം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ജിയോയുടെ വെല്‍ക്കം ഓഫറിലുള്ള പോലെ ബ്രോഡ്ബാന്‍ഡ് സേവനവും ആദ്യ മൂന്ന് മാസം സൗജന്യമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫൈബര്‍ ഒപ്റ്റിക് വഴി ഇന്റര്‍നെറ്റ് വീടുകളിലെത്തുന്നതുകൊണ്ട് ബ്രോഡ്ബാന്‍ഡ് സ്പീഡില്‍ ഒരു തടസ്സവും ഉണ്ടാകില്ലെന്നും ജിയോ അറിയിച്ചു.

വെബ്ദുനിയ വായിക്കുക