ഇന്ത്യയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജെയ്റ്റ്ലി

Webdunia
ഞായര്‍, 15 മാര്‍ച്ച് 2015 (10:38 IST)
ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനു  നടപടികള്‍  സ്വീകരിക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആഗോള നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ ഭാഗമായി ബിസിനസ് നടത്തുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും നികുതി നിരക്കുകള്‍ കുറയ്ക്കുന്നതോടൊപ്പം, യുക്തിസഹമായ രീതിയില്‍ ഇവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ സമ്പദ് ഘടനയുടെ വിശ്വാസ്യത മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ധന കമ്മി കുറഞ്ഞുവരികയാണ്. അടിസ്ഥാന സൌകര്യ വികസനത്തിനും ഊന്നല്‍ നല്‍കും. നടപ്പു സാമ്പത്തിക വര്‍ഷം സാമ്പത്തിക രംഗം 7.5% വളര്‍ച്ച നേടുമെന്നും ധനമന്ത്രി പറഞ്ഞു.