അന്താരാഷ്ട്ര വിമാന ഗതാ‌ഗതം ഉടൻ സാധാരണ നിലയിലേക്ക്

ബുധന്‍, 16 ഫെബ്രുവരി 2022 (17:25 IST)
രാജ്യത്ത് വ്യോമഗതാഗതം ഉടൻ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടുകൂടിയോ പിൻവലിക്കുമെന്നാണ് സൂചന.
 
നിലവിൽ ഇന്ത്യയിലേക്കുള്ള ഏതാനും അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നിലവില്‍ ഫെബ്രുവരി 28 വരെയാണുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍