ബാങ്കുകൾ വായ്പാപലിശ കൂട്ടി

ശനി, 9 ജൂണ്‍ 2018 (09:41 IST)
റിസർവ് ബാങ്ക് ആസ്ഥാന നിരക്കുയർത്തിയതിനു തൊട്ടുപിന്നാലെ വിവിധ ബാങ്കുകൾ വായ്‌പാപലിശ നിരക്കുയർത്തി. കരൂർ വൈശ്യ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവ 0.1% വരെ ഉയർത്തി. ധനലക്ഷ്മിയും ബാങ്ക് ഓഫ് മഹാരാഷ്ട്രയും നിരക്കു കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.
 
റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയത് വെറും സൂചന മാത്രമാണെന്നും അറിയിച്ചിരുന്നു. ഓഗസ്റ്റിൽ വീണ്ടും വർധന പ്രഖ്യാപിക്കാനുള്ള സാധ്യത ഉണ്ട്. സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റം വന്നേക്കാമെന്നതു പരിഗണിച്ചായിരിക്കണം ഇപ്പോഴത്തെ വർധന 0.25 ശതമാനത്തിലൊതുക്കിയതെന്നു നിരീക്ഷകർ കരുതുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍