ബയോമെഡിക്കല്‍ സയന്‍സ്, ഉന്നത സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്രയേലില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ നിന്നുളള അഞ്ച് ഐടി കമ്പനികള്‍ പങ്കെടുത്തു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാല്‍പൈന്‍ ഗ്രൂപ്പ്, ക്രിയേറ ടെക്‌നോളജീസ്, എസ്എഫ്ഒ ടെക്‌നോളജീസ്, സോഫ്‌റ്റ് വെയര്‍ അസോസിയേഷന്‍, സെസ്റ്റി ബീന്‍സ് എന്നീ കമ്പനികളാണ് മേയ് 20 മുതല്‍ 22 വരെ ടെല്‍ അവീവില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്.
ഇന്നൊവേഷന്‍ കോണ്‍ഫറന്‍സ് ഒഫ് ഇസ്രയേലിന്റെ ആദ്യ യോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ക്കാണ് ക്ഷണം ലഭിച്ചത്.