സി ഇ ഒ സലില്‍ പരീഖിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ ലാഭത്തില്‍ കുറവുണ്ടായതോടെ മിഡില്‍, സീനിയര്‍ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ നിയമിക്കുവാനുള്ള തീരുമാനവുമായി ഇൻഫോസിസ്. ചെലവ് ചുരുക്കലിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ആയിരം കോടി രൂപയെങ്കിലും (100-150 മില്യണ്‍ ഡോളര്‍) ലാഭിക്കാനാണ് ഇതുവഴി ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്.
തുടക്കക്കാർക്ക് ചെറിയ ശമ്പളം നൽകിയാൽ മതിയെന്നാണ് കമ്പനികളെ ഇതിന് പ്രേരിപ്പിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി യുഎസിലും യൂറോപ്പിലുമായി ഒരുവര്‍ഷത്തിനുള്ളില്‍ 1,700പേരെ കമ്പനി ഇത്തരത്തിൽ പുതിയതായി നിമിച്ചിരുന്നു.