മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് സർവകാല ഉയരത്തിൽ. മെയിൽ 12.94 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. മുൻ മാസം ഇത് 10.49 ശതമാനമായിരുന്നു. അസംസ്‌കൃത എണ്ണ,നിർമ്മാണ വസ്‌തുക്കൾ എന്നിവയുടെ വില ഉയരുന്നതാണ് പണപ്പെരുപ്പത്തിന് കാരണം.
തുടർച്ചയായ അഞ്ചാം മാസമാണ് രാജ്യത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നത്. നിർമാണ വസ്തുക്കൾ, അസംസ്‌കൃത എണ്ണ, മിനറൽ ഓയിൽസ് എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിന് പിന്നിൽ.2020 മെയ് മാസത്തിൽ -3.37% ആയിരുന്നു മൊത്തവില പണപ്പെരുപ്പം.