ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയില്‍; ജൂണ്‍ ഏഴ് വരെ ആറ് പേരില്‍ സ്ഥിരീകരിച്ചു

തിങ്കള്‍, 14 ജൂണ്‍ 2021 (10:40 IST)
ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. കൂടുതല്‍ അപകടകാരിയായ ഡെല്‍റ്റ പ്ലസ് വകഭേദമായി ഇത് മാറി. ജൂണ്‍ ഏഴ് വരെ ആറ് പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. കോവിഡ് മരണസംഖ്യ കൂടുമെന്ന ആശങ്കയാണ് പുതിയ വകഭേദം നല്‍കുന്നത്. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമാകുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദം മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍