ബ്രസീൽ,ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നും വന്നവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ഭാരം കുറയാൻ പുതിയ വൈറസ് കാരണമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളടക്കമുള്ള മറ്റ് രോഗലക്ഷണങ്ങളും ഈ വൈറസ് കാണിക്കും. ഡെൽറ്റാ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടുതലായ വൈറസ് ആൽഫ വകഭേദത്തേക്കാൾ അപകടകരമാണെന്നും ഗവേഷകർ പറയുന്നു.