ഒരു ഡോസിന് 59.750 രൂപ ട്രംപിന് കുത്തിവെച്ച് കൊവിഡ് മരുന്ന് പത്തനം‌തിട്ടയിൽ ചികിത്സയിലുള്ള ഡോക്‌ടറിൽ പരീക്ഷിച്ചു

തിങ്കള്‍, 7 ജൂണ്‍ 2021 (12:30 IST)
അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രം‌പിന് കുത്തിവെച്ച കൊവിഡ് മരുന്ന് പത്തനം‌തിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്‌ടറിൽ കുത്തിവെച്ചു. ആന്റി സാര്‍സ് കോവ് – 2 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആന്റിബോഡി മരുന്ന് സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത്.
 
ഒരു ഡോസ് മരുന്നിന് 59,750 രൂപയാണ് വില. 1.10 ലക്ഷം രൂപ മുടക്കിയാണ് രണ്ട് ഡോസ് മരുന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കോവിഡ് മൂലം ശരീരത്തില്‍ സ്വാഭാവികമായ ആന്റി ബോഡി ഉല്‍പാദിപ്പിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഈ മരുന്ന് ആന്റി ബോഡി സൃഷ്ടിച്ച്‌ കോവിഡ് വൈറസുകളെ നേരിടൂം.
 
കൊവിഡ് പോസിറ്റീവായി ആദ്യ 72 മണിക്കൂറുകളിലാണ് മരുന്ന് കൂടുതൽ ഫലപ്രദം. പ്രമേഹം അടക്കമുള്ള ശാരീരിക പ്രയാസങ്ങളുള്ളതിനാലാണ് ഡോക്‌ടറിൽ മരുന്ന് പരീക്ഷിച്ചത്. ഡോക്‌ടർ കഴിഞ്ഞ 3 ദിവസമായി കൊവിഡ് ബാധിതനാണ്. പ്രമേഹ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, കീമോതെറപ്പി ചെയ്യുന്നവര്‍ തുടങ്ങിയവരില്‍ നടത്തിയ പരീക്ഷണത്തില്‍ കോവിഡ് വൈറസുകള്‍ വ്യാപനം 70% തടയാൻ മരുന്നിന് സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍