ഇന്‍ഡിഗോ ഓഹരി വില്‍ക്കാനൊരുങ്ങുന്നു

Webdunia
ഞായര്‍, 27 ജൂലൈ 2014 (12:48 IST)
രാജ്യത്തേ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ പ്രാഥമിക വിപണിയില്‍ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) തയാറെടുക്കുന്നു. ഈ വര്‍ഷം തന്നെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി ഇന്‍ഡിഗോയുടെ ഹോള്‍ഡിങ് കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിനെ (എഫ്‌ഐപിബി) സമീപിച്ചുകഴിഞ്ഞു.

നിലവില്‍ രാകേഷ് ഗാങ്്വാള്‍ എന്ന വിദേശ നിക്ഷേപകന് കമ്പനിയില്‍ 49 ശതമാനം പങ്കാളിത്തമുണ്ട്. ബാക്കി 51 ശതമാനം രാഹുല്‍ ഭാട്ടിയയുടെ പക്കലാണ്. ആഭ്യന്തര വിമാനക്കമ്പനികളില്‍ 49 ശതമാനം വിദേശ പങ്കാളിത്തമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്.

ഐപിഒയിലൂടെ ഏകദേശം 40 കോടി ഡോളര്‍ സമാഹരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ആഭ്യന്തര വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.