രാജ്യത്തിന് ധാരാളം നിക്ഷേപം ആവശ്യമാണെന്നും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികളാകണം ഇന്ത്യ കൈക്കൊള്ളേണ്ടതെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ഇന്ത്യയിൽ ഉപഭോഗ ചിലവ് ദുർബലമാണ്. അതിനാൽ തന്നെ നിക്ഷേപത്തിന്റേതായ സാഹചര്യം സ്രുഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും താൻ കരുതുന്നുവെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
നേരത്തെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ആമസോൺ മേധാവി ജെഫ് ബോസസിന് ഇന്ത്യയിലെ ഏതെങ്കിലും കേന്ദ്രമന്ത്രിയുമായോ,ഉയർന്ന ഉദ്യോഗസ്ഥരുമായോ കൂറ്റികാഴ്ച്ച നടത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യയിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ജെഫ് ബെസോസ് വാഗ്ദാനം നൽകിയെങ്കിലും കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ഈ പ്രഖ്യാപനത്തെ പരിഹസിക്കുകയാണ് ചെയ്‌തത്.
അവർ ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചിരിക്കാമെന്നും പക്ഷേ, അവർ ഓരോ വർഷവും ഒരു ബില്യൺ ഡോളർ നഷ്ടം വരുത്തുകയാണെങ്കിൽ അവർക്ക് ആ ബില്യൺ ഡോളറിന് ധനസഹായം നൽകേണ്ടിവരുമെന്നുമായിരുന്നു കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിന്റെ പരിഹാസം.