ഈ വർഷത്തെ ആദ്യ ഗ്രേറ്റ് ഇന്ത്യൻ സെയിൽ പ്രഖ്യാപിച്ച് ആമസോൺ, സ്മാർട്ട്‌ഫോണുകൾക്ക് വലിയ വിലക്കുറവ്

ശനി, 11 ജനുവരി 2020 (15:28 IST)
ജനുവരി 19 മുതൽ 22 വരെ ആമസോണില്‍ ആദ്യമായി പുതുവര്‍ഷത്തിലെ ആദ്യ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കും. മേളയുടെ ഭാഗമായി 40 ശതമാനത്തോളം വിലക്കുറവിലാണ് സ്മാർട്ട്‌ഫോണുകൾ വിറ്റഴിക്കുക. ഇതുകൂടാതെ മറ്റു നിരവധി ആനുകൂല്യങ്ങളും ലഭിക്കും. സാംസങ്, ഷവോമി, ഒപ്പോ, റിയൽമി, എൽജി, വിവോ തുടങ്ങിയ സ്മാർട്ട്‌ഫോണുകൾക്കാണ് വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്‌ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം അധിക വിലക്കിഴിവും ലഭിക്കും. ഉതുകൂടാതെ. ഇഎംഐ, നോ കോസ്റ്റ് ഇഎംഐ ഓഫറുകളും മേളയുടെ ഭാഗമായിൽ ലഭിക്കും. 833 രൂപ മുതലാണ് ഇഎംഐ തുടങ്ങുന്നത്.
 
ആമസോൺ പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂർ നേരത്തെ തന്നെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ആരംഭിക്കും. റെഡ്‌മി നോട്ട് 8 പ്രോ, വൺപ്ലസ് 7 ടി, സാംസങ് ഗ്യാലക്സി എം 30, വിവോ യു 20 എന്നിവ മികച്ച വിലക്കുറവിൽ സ്വന്തമാക്കാം. എച്ച്പി, ജെബിഎൽ, ബോസ്, സോണി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോൺ ആക്സസറീസും ഓഫർ വിലയിൽ സ്വന്തമാക്കാനാകും. ആമസോൺ ഉത്പന്നങ്ങളായ ഫയർ ടിവി സ്റ്റിക്, കിൻഡിൽ, എക്കോ എന്നിവക്ക് 45 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍