ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഇനി ഗാന്ധിജിക്കൊപ്പം അംബേദ്‌കറും വിവേകാനന്ദനും

Webdunia
വ്യാഴം, 31 ഡിസം‌ബര്‍ 2015 (11:47 IST)
ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ഇനി അംബേദ്‌കറും വിവേകാനന്ദനും എത്തും. സോണിയ ഗാന്ധി അധ്യക്ഷയായ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കും.
 
യു എസിലെയും യു കെയിലെയും നോട്ടുകളില്‍ പ്രമുഖ വ്യക്തികളില്‍ പലരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ട്. ഇത് കണക്കിലെടുത്താണ്, കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം കൂടാതെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന കാര്യം പരിഗണിക്കുന്നത്.
 
1996 മുതല്‍ ആര്‍ ബി ഐ സീരീസിലെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രവും വാട്ടര്‍മാര്‍ക്കുമാണ് നല്കി വരുന്നത്.