രാജ്യത്തെ ബാങ്കുകള്‍ ഇന്നുമുതല്‍ രണ്ടും നാലും ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. ബാങ്കിംഗ് മേഖലയിലെ തൊഴിലാളി സംഘടനകളുമായി മാനേജ്മെന്‍റ് ഒപ്പിട്ട കരാറിലെ സുപ്രധാന വ്യവസ്ഥയാണ് ഇന്ന് പ്രവര്‍ത്തനത്തിലാകുന്നത്.
ഇത് അനുസരിച്ച് ഇനിമുതല്‍ എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളില്‍ അവധിയായിരിക്കും. ആദ്യശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കും.
ഏതങ്കിലും മാസത്തില്‍ അഞ്ചാം ശനിയാഴ്ച വന്നാല്‍ അന്നും മുഴുവന്‍ സമയ പ്രവൃത്തിദിനമായിരിക്കും.