ഇന്ത്യയുടെ കറന്റ്‌ അക്കൗണ്ട്‌ കമ്മി കുറഞ്ഞു

Webdunia
ചൊവ്വ, 27 മെയ് 2014 (12:40 IST)
ഇന്ത്യയുടെ കറന്റ്‌ അക്കൗണ്ട്‌ കമ്മി (സി‌എഡി) ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ 1.7 ശതമാനമായി കുറഞ്ഞു. സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാ‍ണ് കറന്റ്‌ അക്കൗണ്ട്‌ കമ്മിയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള അന്തരത്തിന്റെ അടിസ്ഥാനത്തിലാണു സിഎഡി കണക്കാക്കുന്നത്‌. ഏറ്റവും കൂടിയ കറന്റ്‌ അക്കൗണ്ട്‌ കമ്മി കഴിഞ്ഞ സാമ്പത്തികവര്‍ഷമായിരുന്നു. ഇത്‌ രൂപയുടെ വിലയിടിവ്‌ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്തു.

3240 കോടി ഡോളര്‍ ആണ്‌ സിഎഡി. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്മി 4.7 ശതമാനമായിരുന്നു.  ഇതേതുടര്‍ന്ന് സ്വര്‍ണം ഇറക്കുമതിക്ക്‌ റിസര്‍വ്‌ ബാങ്ക്‌ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത് ഫലം കണ്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ രൂപ ഡോളറിനെതിരെ  68.85 രൂപയില്‍ എത്തിയപ്പോഴായിരുന്നു നടപടി.