സ്‌പോര്‍ട്‌സ് മോട്ടോര്‍ സൈക്കിളായ സിബിആര്‍ - 650 അടുത്തവര്‍ഷം മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കും. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്ഐ) ഈ തീരുമാനത്തില്‍ എത്തിയത്.
ഹോണ്ട ഇന്ത്യയുടെ നിര്‍മാണ വൈദഗ്ദ്ധ്യവും ഗുണനിലവാരവും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് ഇതിന് പിന്നിലുള്ള രഹസ്യം. എന്നാല്‍ ഇന്ത്യയില്‍ ഏതു സ്ഥലമാണ് ഉത്പാദനത്തിനായി തിരഞ്ഞെടുക്കേണ്ടതെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല.
649 സി.സി.യുള്ള സിബിആര്‍-650 നാല് സിലിന്‍ഡര്‍ ഡബിള്‍ കാം ഷാഫ്റ്റ് എന്‍ജിന്‍ സാങ്കേതികതയിലുള്ളതാണ്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമുണ്ട്. ഇന്ത്യന്‍ വാഹന പ്രേമികളുടെ പോക്കറ്റില്‍ നില്‍ക്കുന്ന തുകയ്ക്കായിരിക്കും ബൈക്ക് ഇറങ്ങുക.