കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിലെ ക്രമക്കേടുകൾ തുറന്ന് കാട്ടികൊണ്ടുള്ള വിവരങ്ങൾ ഹിൻഡൻബർഗ് പുറത്ത് വിട്ടത്. ഇതിനെ തുടർന്ന് അദാനി ഓഹരികളിൽ വൻ ഇടിവുണ്ടായിരുന്നു. സംഭവത്തിൽ അദാനിയും ഹിൻഡൻബർഗും തമ്മിൽ വലിയ വാദപ്രതിവാദങ്ങൾ നടന്നു. സമാനമായി ലോകസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലും വാഗ്വാദങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത റിപ്പോർട്ട് ഉടനെ പുറത്തുവിടുമെന്ന് പറഞ്ഞുകൊണ്ടുള്ള ഹിൻഡൻബർഗിൻ്റെ പുതിയ ട്വീറ്റ് വന്നിരിക്കുന്നത്. റിപ്പോർട്ട് അദാനി ഗ്രൂപ്പിനെ സംബന്ധിച്ചുള്ളതാണോ എന്ന കാര്യത്തിലും ഇതുവരെയും വ്യക്തതയില്ല.