ഇനി കൈത്തറിയും ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങാം
കൈത്തറി ഉല്‍പന്നങ്ങളും ഫ്ലിപ്കാര്‍ട്ട് വഴി വങ്ങാനുള്ള അവസരമൊരുങ്ങുന്നു.ഇത് സംബന്ധിച്ച് കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയവും ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടും ധാരണ പത്രത്തില്‍ ഒപ്പ് വച്ചിരിക്കുകയാണ്.
ധാരണപ്രകാരം നെയ്ത്തുകാര്‍ക്കു ഉല്‍പന്നങ്ങള്‍ ലാഭകരമായി വില്‍ക്കാന്‍ സാധിക്കും.
ഇതിലൂടെ നെയ്ത്തുകാര്‍ക്കു സ്വന്തം വ്യാപാരനാമത്തില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാകും. ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ ഫ്ലിപ്കാര്‍ട്ട് പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തും.