ഇനി കാത്തിരിപ്പില്ല, അപേക്ഷിച്ചാൽ ഉടൻ പാൻ ലഭിക്കും, പദ്ധതിയുമായി ആദായനികുതി വകുപ്പ്

Webdunia
ചൊവ്വ, 5 നവം‌ബര്‍ 2019 (15:26 IST)
ഡൽഹി: അപേക്ഷ നൽകി ഉടൻ തന്നെ പാൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. അപേക്ഷിച്ച ഉടൻ തന്നെ ഡിജിറ്റലായി പാൻ നൽകുന്നതിനായുള്ള സംവിധാനമാണ് ആദായനികുതി വകുപ്പ് കൊണ്ടുവരുന്നത്. ഇതോട്രെ പാൻ കാർഡിനായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകും. 
 
ഡിജിറ്റലായി പാൻ ആവശ്യമുള്ളവർ ആധാർ വിവരങ്ങൾ അപേക്ഷയിൽ നൽകണം. ഇതോടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു വൺ ടൈം പാസ്‌വേർഡ് വരും. ഇതിലൂടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കി ഓൺലൈൻ പാൻ നമ്പർ നൽകാനാകും. ആധറിൽ നിന്നും രക്ഷിതാവിന്റെ പേര്, മേൽവിലാസം, ജനന തീയതി എന്നിവ ലഭിക്കുന്നതിലൂടെ ഓൻ‌ലൈനായി തന്നെ പാൻ നൽകാനാകും.
 
പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ പാൻ നൽകാൻ തുടങ്ങിയിട്ടുണ്ട്. 62,000 പാനുകളാണ് ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളത്. ഈ രീതി വ്യാപകമായി നടപ്പിലാക്കാനാണ് ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article