സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിലയിൽ സ്വർണം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. പവന് 33,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,200 രൂപയായി. ഇന്നലെ മുതലാണ് സ്വർണ വില ഈ നിലവാരത്തിൽ എത്തിയത്. കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ച നിക്ഷേപകർ കൂടിയതാണ് പൊടുന്നനെയുള്ള വില വർധനയ്ക്ക് കാരണമായത്.
മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക് പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയിലെ ഉയർന്ന നിരക്ക് പവന് 32,000 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവ്. എട്ടു ഗ്രാമിന് 335.36 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 41,910 രൂപയാണ് വില.