സ്വർണവില വീണ്ടും ഉയർന്നു, 18 മാസത്തിനിടെ വർധിച്ചത് 1300 രൂപ
ചൊവ്വ, 18 മെയ് 2021 (13:37 IST)
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ ദിവസങ്ങൾക്ക് സമാനമായി സ്വർണവില വീണ്ടും ഉയർന്നു. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 36,360 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഉയർന്നത്.
4545 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം തുടക്കത്തിൽ 35,040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ വെള്ളിയാഴ്‌ച്ച 120 രൂപ വർധിച്ച സ്വർണവില ശനിയാഴ്‌ച്ചയും തിങ്കളാഴ്‌ച്ചയും വർധനവ് രേഖപ്പെടുത്തിയിരുന്നു.