സ്വര്‍ണവില കുറഞ്ഞു; പവന് 19640 രൂപ

വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (11:52 IST)
സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 19640 രൂപയാണ് ഇന്നത്തെ. ഗ്രാം ഒന്നിന് 20 രൂപ കുറഞ്ഞ് 2455 രൂപയാണ് ഇന്നത്തെ വില.
 
കഴിഞ്ഞദിവസം 19, 800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
 
ഈ മാസം നാലു മുതല്‍ എട്ടാം തിയതി വരെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 

വെബ്ദുനിയ വായിക്കുക