സർവകാല റെക്കോർഡും തകർത്ത് സ്വർണവില, പവന് 42,160 രൂപയായി

ചൊവ്വ, 24 ജനുവരി 2023 (13:35 IST)
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡ് ഭേദിച്ചു. ചൊവ്വാഴ്ച പവൻ്റെ വില 280 രൂപ കൂടി 42,160 രൂപയിലെത്തി. കൊവിഡ് വ്യാപനത്തെ തുടർന്ന് ആഗോളപ്രതിസന്ധി നേരിട്ട 2020ലായിരുന്നു സ്വർണവില പവന് 42,000 രൂപയെന്ന റെക്കോർഡ് വില രേഖപ്പെടുത്തിയത്. 2021ൽ 32,880 വരെ താഴേ വീണ സ്വർണവിലയാണ് വീണ്ടും ഉയർന്നിരിക്കുന്നത്.
 
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിരക്ക് വർധനയി മൃദുനയം സ്വീകരിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടർന്ന് യുഎസ് ഡോളർ ദുർബലമായതാണ് സ്വർണം നേട്ടമാക്കിയത്. ആഗോളവിപണിയിൽ മാന്ദ്യഭീതി നിലനിൽക്കുന്നതിനാൽ പ്രതിരോധ ആസ്തിയെന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകൾ മാറുന്നതിനാൽ സ്വർണവിലയിൽ ഇനിയും ഉയർച്ചയുണ്ടാകാനാണ് സാധ്യത.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍