സ്വർണവില താഴേക്ക്

Webdunia
ബുധന്‍, 4 മാര്‍ച്ച് 2015 (10:34 IST)
സംസ്ഥാനത്ത് മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷം സ്വർണവില പവന് വീണ്ടും 20,000 രൂപയിൽ താഴെയെത്തി. സിംഗപ്പൂർ വിപണിയിൽ ട്രോയ് ഔൺസിന് ഇന്നലെ 0.9 ശതമാനം വിലയിടിഞ്ഞു.

ഡോളർ മറ്റ് കറൻസികൾക്കെതിരെ ഉയർന്ന നിലയിലെത്തിയതാണ് ആഗോള തലത്തിൽ തന്നെ സ്വർണ വില ഇടിയാന്‍ കാരണമായത്. കൊച്ചി വിപണിയിൽ പവന് 19,920 രൂപയ്‌ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. പവന് ഇന്നലെ 160 രൂപ കുറഞ്ഞു. ഗ്രാമിന് വില 20 രൂപ താഴ്‌ന്ന് 2,490 രൂപയായി.

ജുവലറിക്കാർ സ്‌റ്റോക്ക് എടുക്കാൻ മടിച്ചതു മൂലം ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ പത്ത് ഗ്രാമിന് 250 രൂപ ഇടിഞ്ഞ് വില 27,050 രൂപയിലെത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.