സ്വർണവില കുതിച്ചുയരുന്നു, രണ്ടാഴ്‌ചയ്‌ക്കിടെ കൂടിയത് 2000 രൂപ; ഇപ്പോൾ സ്വർണം വാങ്ങിക്കുന്നത് ഉചിതമോ?

ജോൺസി ഫെലിക്‌സ്

ശനി, 17 ഏപ്രില്‍ 2021 (12:12 IST)
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. രണ്ടാഴ്‌ചയ്‌ക്കിടെ വർദ്ധിച്ചത് 2000 രൂപ. ശനിയാഴ്‌ച പവന് 120 വർദ്ധിച്ച് 35320 രൂപയായി. ഒരു ഗ്രാമിന് വില 4415 രൂപയാണ്.
 
ആഗോള വിപണിയിലും വൻ വർദ്ധനവാണ് ഈയാഴ്‌ച ഉണ്ടായത്. കോവിഡിന്റെ രണ്ടാം തരംഗം സ്വർണവിലയെ കാര്യമായി ബാധിച്ചതായി വിലയിരുത്തലുണ്ട്.
 
മാത്രമല്ല, വിവാഹത്തിൻറെയും ഉത്സവങ്ങളുടെയും സീസൺ ആണെന്നത് സ്വർണ്ണത്തിന്റെ ആവശ്യകത കൂട്ടിയിട്ടുണ്ട്. ഇതും വിലവർദ്ധനവിന് കാരണമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍