സ്വര്‍ണവിലയില്‍ 80 രൂപയുടെ വര്‍ദ്ധനവ്

Webdunia
വ്യാഴം, 14 ഓഗസ്റ്റ് 2014 (12:53 IST)
കേരളത്തില്‍ സ്വര്‍ണ്ണ വിലയില്‍ 80 രൂപയുടെ വര്‍ദ്ധന. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 21,480 രൂപയാണ് വില. ഗ്രാമിന് ഇത് പത്ത് രൂപ ഉയര്‍ന്ന് വില 2,685 രൂപയായിരിക്കുകയാണ്.രാജ്യാന്തര വിപണിയിലുണ്ടായ ഉണര്‍വാണ് വില വര്‍ദ്ധനയ്ക്ക് കാരണമായത്.സിംഗപ്പൂര്‍ വിപണിയില്‍ കഴിഞ്ഞആഴ്ച 1,308 ഡോളറായിരുന്ന ട്രോയ് ഔണ്‍സ് വില ഇന്നലെ 1,310 ഡോളറിലെത്തിയിരിക്കുകയാണ്.

ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയില്‍ ഇന്നലെ പത്ത് ഗ്രാമിന് 70 രൂപ വര്‍ദ്ധനവുണ്ടായി. ന്യൂഡല്‍ഹിയില്‍ പത്ത് ഗ്രാമിന് വില 28,820 രൂപയാണ്.
ഉത്‌സവ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ജുവലറിക്കാരും റീട്ടെയില്‍ കച്ചവടക്കാരും സ്വര്‍ണ്ണം വന്‍ തോതില്‍ വങ്ങുന്നതും വിലവര്‍ദ്ധനവിന് കാരണമാക്കിയിട്ടുണ്ട്.വെള്ളിയുടെ വിലയിലും ഇന്നലെ ന്യൂഡല്‍ഹിയില്‍  വര്‍ദ്ധനവ് ഉണ്ടായി വെള്ളി വില ഇന്നലെ 25 രൂപ ഉയര്‍ന്ന് കിലോഗ്രാമിന്  44,300 രൂപയിലെത്തി