ഫ്ലിപ്‌കാര്‍ട്ട് 2000 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തി

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2015 (17:53 IST)
ഇ കൊമേഴ്സ് വെബ്‌സൈറ്റായ ഫ്ലിപ്കാര്‍ട്ട് 2000 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തി. 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലാണ് ഫ്ളിപ്കാര്‍ട്ട് 2000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയത്.
 
പ്രധാന എതിരാളികളായ സ്‌നാപ്ഡീല്‍, ആമസോണ്‍ എന്നിവയുമായുള്ള മത്സരത്തില്‍ വന്‍തോതില്‍ ഓഫറുകള്‍ നല്‍കിയതാണ് കമ്പനിക്ക് വന്‍തുക നഷ്ടമുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍.
 
ഫ്ളിപ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്ളിപ്കാര്‍ട്ടിന്റെ മൊത്തവ്യാപാര കമ്പനി 836.5 കോടി രൂപയും നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്‍കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.