ഓൺലൈൻ വ്യാപരത്തിലെ അതികായന്മാരായ ഫ്ളിപ്പ്കാർട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നു. അമസോൺ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സ്റ്റോറുകൾ തുറന്നതിന്റെ മാതൃക പിന്തുടർന്നാണ് ഫ്ളിപ്പ്കാര്‍ട്ടും അസിസ്സറ്റഡ് കോമേഴ്സ് എന്ന ഫിസിക്കൽ സ്റ്റോറുമായി രംഗത്തെത്തുന്നത്.
രാജ്യത്തെ പല ഗ്രാമങ്ങളിലും ഓൺലൈൻ ഷോപ്പിങ് സൈറ്റിന് വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം ഗ്രാമങ്ങളെ കൂടി ലക്ഷ്യം വച്ചാണ് ഫ്ലിപ്പ്കാര്‍ട്ട് ഇത്തരമൊരു നീക്കത്തിന് തയ്യാറാകുന്നത്. ഇത്തരത്തിലുള്ള ഷോപ്പുകള്‍ തുടങ്ങുന്നതു മൂലം ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ച് ജനങ്ങളിൽ കുടുതൽ വിശ്വാസ്യത സൃഷ്ടിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.