രാജ്യത്തെ റേറ്റിങ് സ്ഥിരതയുള്ളതിൽ നിന്നും നെഗറ്റീവാക്കി ഫിച്ച്

വ്യാഴം, 18 ജൂണ്‍ 2020 (14:39 IST)
രാജ്യത്തെ റേറ്റിങ് ഫിച്ച് വീണ്ടും പരിഷ്‌കരിച്ചു. സ്ഥിരതയുള്ള റേറ്റിങിൽ നിന്നും നെഗറ്റീവിലേയ്‌ക്കാണ് റേറ്റിങ് പരിഷ്‌കരിച്ചത്.രാജ്യത്തിന്റെ വളര്‍ച്ചയും കടബാധ്യതയും വിലയിരുത്തിയാണ് ഫിച്ച് റേറ്റിങ് ബിബിബി നെഗറ്റീവാക്കിയിട്ടുള്ളത്.കൊവിഡ് വ്യാപനം രാജ്യത്തെ വളർച്ചയെ കാര്യമായി ബാധിക്കുമെന്നും അതോടൊപ്പം പൊതുകടം ഉയരുകയും ചെയ്യുമെന്നാണ് ഫിഞ്ചിന്റെ വിലയിരുത്തൽ.
 
നടപ്പ് സാമ്പത്തികവർഷം സമ്പദ് വ്യവസ്ഥയിൽ അഞ്ചുശതമാനത്തിന്റെ ഇടിവുൺറ്റാകുമെന്നും എന്നാൽ പ്രതിസന്ധി തരണം ചെയ്‌താൽ 2022ൽ രാജ്യം 9.5ശതമാനം വളര്‍ച്ചനേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍