കൊവിഡ് വ്യാപനം ചൈനയുടെ തെറ്റ്, അല്ലെങ്കിൽ കഴിവില്ലായ്‌മ- ട്രംപ്

വെള്ളി, 8 മെയ് 2020 (11:09 IST)
ചൈനയിൽ ഉത്ഭവിച്ച കൊവിഡ് 19 വൈറസ് ലോകമാകമാനം വ്യാപിച്ചതിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ അല്ലെങ്കിൽ ചൈനയുടെ കഴിവില്ലായ്‌മയോ ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
 
ചൈനക്ക് വൈറസിനെ അതിന്റെ ആരംഭസമയത്ത് തന്നെ തടയാമായിരുന്നു. അത് പ്രയാസമുള്ളതായിരുന്നില്ല.എന്നാൽ മറ്റെന്തോ സംഭവിച്ചു.ഒന്നുകില്‍ അത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റ്, അല്ലെങ്കില്‍ അവരുടെ കഴിവില്ലായ്മ, അവർ ചെയ്യേണ്ടതൊന്നും ചെയ്‌തില്ല. വളരെ മോശമാണത്- ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
മഹാമാരി കൈകാര്യം ചെയ്തരീതിയില്‍ വലിയ നിരാശയുണ്ട്. സുതാര്യതക്കുറവുണ്ടായി,വിവരങ്ങൾ അറിയിക്കുന്നതിന് യാതൊരു സഹകരണവും ഉണ്ടായില്ലെന്നും ട്രംപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍