സുഖ സൗകര്യങ്ങളിൽ മാത്രമല്ല സുരക്ഷയിലും ഏറെ മുന്നിലാണെന്ന് തെളിയിച്ച് മാരുതി സുസുക്കി സ്വിഫ്റ്റ്. വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കാനായി യൂറോ NACAP(ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ മൂന്ന്സ്റ്റാർ റേറ്റിങ്സ്വന്തമാക്കിയാണ്സുരക്ഷയിലും മുമ്പിലാണെന്ന്മാരുതി തെളിയിച്ചത്. സ്റ്റാൻഡേർഡ്വേരിയന്റിനോടൊപ്പം അധിക സുരക്ഷയുള്ള മോഡലിന്റെ ക്രാഷ്ടെസ്റ്റും നടത്തിയിരുന്നു. ടെസ്റ്റില്‍ ആ മോഡൽ നാല്സ്റ്റാര് നേടുകയും ചെയ്തു.
മുൻ നിരയിലെ മുതിർന്ന യാത്രക്കാർക്ക് 83 ശതമാനം സുരക്ഷയും പിൻനിരയിലെ കുട്ടികൾക്ക് 75 ശതമാനം സുരക്ഷയും ലഭിക്കുമെന്നാണ് ഈ ക്രാഷ് ടെസ്റ്റ് വ്യക്തമാക്കുന്നത്. പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ ആറ്എയർ ബാഗ്ഉൾപ്പെടുത്തിയ സ്റ്റാന്റേർഡ് സ്വിഫ്റ്റാണ് മൂന്ന്സ്റ്റാർ റേറ്റിങ് നേടിയത്. റഡാർ ബ്രേക്ക് സപ്പോർട്ട്, എബിഎസ് എന്നീ സുരക്ഷ സംവിധാനങ്ങൾ അടങ്ങിയതാണ്അധിക സുരക്ഷ സംവിധാനങ്ങൾ അടങ്ങിയ പുതിയ സ്വിഫ്റ്റ്.
ഈ ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് അധികം താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാൽ സുരക്ഷയിൽ ഇത്രയധികം സന്നാഹങ്ങൾ ഇന്ത്യൻ സ്വിഫ്റ്റിൽ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുൻ നിരയിലെ പാസഞ്ചർ-ഡ്രൈവർ സൈഡ് എയർബാഗിൽ മാത്രം ഒതുങ്ങിയകും ഇന്ത്യൻ സ്വിഫ്റ്റിലെ പ്രത്യേകതകളെന്നും സൂചനയുണ്ട്. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനിലാവും സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തുക.