‘ദ കോർണർ റോക്കറ്റ്’ എന്ന ഡിസൈനില്‍ പുതിയ ഡ്യൂക്ക് വിപണിയിലേക്ക്

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (11:01 IST)
ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കെടിഎം ഡ്യൂക്കിന്റെ പുതിയ മോഡൽ കമ്പനി അവതരിപ്പിച്ചു. മിലാനിൽ നടന്ന രാജ്യാന്തര ടൂ വീലർ ഓട്ടോ ഷോയിലാണ് കെടിഎം ഡ്യൂക്കിന്റെ പുതിയ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. ഡ്യൂക്ക് 125, ഡ്യൂക്ക് 390, സൂപ്പർ ഡ്യൂക്ക് 1290, സൂപ്പർ ഡ്യൂക്ക് 790 തുടങ്ങിയ സൂപ്പര്‍ ബൈക്കുകളുടെ പുതിയ മോ‍ഡലുകളെയാണ് കമ്പനി അവതരിപ്പിച്ചത്.
 
അടുത്ത വർഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന ഡ്യൂക്ക് 390ന് ഇതേ ഡിസൈനായിരിക്കുമെന്നാണ് പ്രതീക്ഷ.
ദ കോർണർ റോക്കറ്റ് എന്ന പേരിലെത്തുന്ന ഈ ബൈക്കിന് കൂടുതൽ ഷാർപ്പായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ഡ്യൂക്ക് 390 ന് പുറമേ ഡ്യൂക്ക് 200 നും ഇതേ ഡിസൈൻ തന്നെയായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
 
13.4 ലീറ്റർ ഫ്യൂവൽ ടാങ്കാണ് ബൈക്കിനുള്‍ലത്. സ്മാർട്ട് ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ, എൽഇ‍ഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ, എൽഇഡി ഹെഡ്‌ലൈറ്റ്, പില്യൻ സീറ്റുകൾ,  ഉപഭോക്താവിന് ആവശ്യാനുസരണം ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട സവിശേഷതകളും ബൈക്കിലുണ്ടായിരിക്കും.
 
പുതിയ സസ്പെൻഷൻ, ഭാരം കുറഞ്ഞ പുതിയ ഫ്രെയിം പുതിയ രൂപത്തിലുള്ള ബ്രേക്കുകള്‍ എന്നിവയും ബൈക്കിലുണ്ട്. 373.2 സിസി സിംഗിൾ സിലിണ്ടര്‍ എന്‍‌ജിനാണ് ബൈക്കിനുള്ളത്. 43.5 ബിഎച്ച്പി കരുത്താണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. കൂടാതെ റൈഡ് ബൈ വയർ സാങ്കേതിക വിദ്യ, സ്ലിപ്പർ ക്ലച്ച്, ബാലൻസർ ഷാഫ്റ്റ് എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകും.
Next Article