രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 5.3% സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം നേടിയത്. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 5.7 ശതമാനമായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (2014 ഏപ്രില്‍-സപ്തംബര്‍) വളര്‍ച്ച 5.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4.9 ശതമാനം മാത്രമായിരുന്നു വളര്‍ച്ച.
ഖനനം, വൈദ്യുതിയുല്‍പാദനം എന്നീ രംഗങ്ങളിലും ചില സര്‍വീസ് മേഖലകളിലും വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വ്യാവസായികോല്‍പാദന രംഗത്തും ( 0.1%) കാര്‍ഷിക മേഖലയിലും (3.2%) വളര്‍ച്ച മുന്‍ കൊല്ലത്തെ അപേക്ഷിച്ച് മോശമായതാണ് ഇക്കുറി തിരിച്ചടിയായത്.