10 വർഷം പ്രായമായ ഡീസൽ വാഹനങ്ങളുടെ ഡി-രജിസ്ട്രേഷൻ: നിരത്തിൽ നിന്നൊഴിയുക ഒരു ലക്ഷം വാഹനങ്ങൾ

ബുധന്‍, 5 ജനുവരി 2022 (20:34 IST)
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡി രജിസ്റ്റർ ചെയ്യാനൊരുങ്ങി ഡൽഹി. ഒരു ലക്ഷത്തിലധികം ഡീസൽ വാഹനങ്ങൾ ഇതോടെ നിരത്തിൽ നിന്നൊഴിയുമെന്നാണ് കണക്കുകൾ. ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഡി-രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
 
അന്തരീക്ഷ മലിനീകരണം ഉയരുന്നത് കണക്കിലെടുത്ത് 2016-ലാണ് ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി ചുരുക്കാന്‍ ഡല്‍ഹി ഗതാഗത വകുപ്പ് നിയമം പാസാക്കിയത്. പെട്രോൾ വാഹനങ്ങൾക്ക് 15 വർഷം തന്നെ ഉപയോഗിക്കാം. ഡൽഹിയിലെ പൊതുനിരത്തുകളിൽ മൂന്നിലൊന്നും ഡീസല്‍ വാഹനങ്ങളാണ്.
 
വാഹനങ്ങളുടെ ആയുസ് കൂടുന്നതിന് അനുസരിച്ച് മലിനീകരണവും വര്‍ധിക്കാനിടയുണ്ട്. അതേസമയം ഡി-രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ഡീസല്‍ വാഹനങ്ങള്‍ അനുവദിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുമെന്നും ഡല്‍ഹി ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍