ക്രൂഡോയിൽ വില വന്‍ തകര്‍ച്ചയിലേക്ക്

Webdunia
ചൊവ്വ, 9 ഡിസം‌ബര്‍ 2014 (10:55 IST)
ക്രൂഡോയിൽ വില ചരിത്രത്തിലെ വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. ജനുവരി അവധി വില ബാരലിന് ഇന്നലെ മാത്രം രണ്ട് ഡോളർ ഇടിഞ്ഞ് 66 ഡോളറിലെത്തിയിരിക്കുകയാണ്. വില തകർന്നിട്ടും ഉത്‌പാദനം കുറയ്‌ക്കാത്തതിനെ തുടര്‍ന്നാണ് പുതിയ സാഹചര്യം ഉടലെടുക്കുന്നത്.

ഈ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍ വില അടുത്ത വർഷം 43 ഡോളറിലേക്ക് കൂപ്പുകുത്തുമെന്നാണ് നിലവിലെ കണക്കുകള്‍ പറയുന്നത്. ഈവർഷം ജൂൺ മുതൽ ഇതുവരെ 40 ശതമാനം നഷ്‌ടമാണ് ക്രൂഡോയിൽ വിലയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞ സാഹചര്യം വന്നിട്ടും ഉത്‌പാദനം കുറയ്‌ക്കേണ്ടെന്ന ഒപെക് തീരുമാനത്തെ തുടര്‍ന്നാണ് വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. ഉത്‌പാദനം കുറയ്‌ക്കേണ്ടെന്ന ഏറ്റവും വലിയ ഏണ്ണ ഉത്‌പാദക രാജ്യമായ സൗദി അറേബ്യയുടെ ശാഠ്യമാണ് ക്രൂഡോയിലിന് തിരിച്ചടിയാകുന്നതെന്നാണ് പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.