സ്പൈസിന് പിന്നാലെ ജെറ്റ് എയര്‍വെയ്സും യാത്രാ നിരക്കുകള്‍ കുറച്ചു

തിങ്കള്‍, 23 മാര്‍ച്ച് 2015 (10:52 IST)
നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാന കമ്പനികള്‍ തമ്മില്‍ മത്സരം ഇപ്പോള്‍ നടക്കുന്നത്. ഏറ്റവുമൊടുവില്‍ ജെറ്റ് എയര്‍വെയ്സാണ് നിരക്കുകള്‍ ഗണ്യമായി കുറച്ചത്. 25 ശതമാനത്തോളം വരെയാണ് ജെറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ബാങ്കോക്ക്, ഹോച്ചിമിന്‍ സിറ്റി, ഹോങ്കോങ്,സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് ഈ ഓഫര്‍. 
 
നേരത്തെ സപൈസ് ജെറ്റ് തങ്ങളുടെ ഏറ്റവും കുറഞ്ഞ വിദേശയാത്രാ നിരക്ക് 2699 രൂപയാക്കിയിരുന്നു. . ഇതിന് പിന്നാലെ യാണ് പുതിയ ഓഫറുമായി ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്.   
 
എന്നാല്‍  മാര്‍ച്ച് 21, 22 തിയതികള്‍ക്കുള്ളില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്കും ജൂണ്‍ 16നും നവംബര്‍ 3 നും ഇടയ്ക്ക് മടക്ക യാത്ര നടത്തുവര്‍ക്കും മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളു. അതിനിടെ ഗോ എയര്‍ തങ്ങളുടെ അഭ്യന്തര സര്‍വീസുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 999 രൂപയാക്കി. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക. കൂടുതല്‍ വ്യോമഗതാഗത മേഖലയിലെ കമ്പനികളും ഓഫറുകള്‍ ലഭ്യമാക്കുമെന്നാണ് സൂചന.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍