സ്പൈസ് ജെറ്റ് സര്‍വീസുകള്‍ നിര്‍ത്തി

ബുധന്‍, 17 ഡിസം‌ബര്‍ 2014 (13:30 IST)
സ്പൈസ് ജെറ്റ് വിമാന കന്പനി സര്‍വീസുകള്‍ നിറുത്തി. ഇന്ധന ലഭ്യതയില്ലാതായതാണ് സര്‍വ്വീസ് നിറുത്താന്‍ കാരണമായത്.
അടയ്ക്കേണ്ട് തുകയില്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്ന് ഇന്ധന കമ്പനികള്‍ സപൈസ് ജെറ്റിന് ഇന്ധനം നല്‍കുന്നത് നിറുത്തിവച്ചിരുന്നു. സ്പൈസ് ജെറ്റിന് രണ്ടാഴ്ച്ചത്തേക്കുള്ള ഇന്ധനം കൂടി  നല്‍കുന്നത് സംബന്ധിച്ച്  എണ്ണ കന്പനികള്‍ ഇതുവരെ തീരുമാനത്തിലെത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി യിലേക്ക് നയിച്ചത്.

നേരത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് സ്പൈസ് ജെറ്റ് അടിയന്തര സാമ്പത്തിക സഹായം തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് കാര്യമായ ഉറപ്പ് കമ്പനിയ്ക്ക് ലഭിച്ചിരുന്നില്ല.
ഈ മാസം 1800ഓളം സര്‍വീസുകള്‍ നേരത്തെ സ്പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു.
സ്പൈസ് ജെറ്റിന് 2000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക