ഇന്ത്യയടക്കം 13 രാജ്യങ്ങളിലെ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിച്ച് സിറ്റി ഗ്രൂപ്പ്

വെള്ളി, 16 ഏപ്രില്‍ 2021 (21:43 IST)
ഇന്ത്യയടക്കമുള്ള 12 രാജ്യങ്ങളിലെ റീടെയ്ൽ ബിസിനസിന് അവസാനം കുറിച്ച് സിറ്റിഗ്രൂപ്പ്. ഏഷ്യാ - യൂറോപ് വൻകരകളിലെ രാജ്യങ്ങളിൽ നിന്നാണ് കമ്പനി പിൻമാറുന്നത്. റീടെയ്‌ൽ രംഗത്ത് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് തീരുമാനം.
 
രാജ്യത്തെ ഏറ്റവും വലിയ വിദേശബാങ്കായ സിറ്റി ബാങ്ക് 120 വർഷത്തോളമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ജെയ്ൻ ഫ്രേസർ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റ ശേഷമെടുത്ത പ്രധാന തീരുമാനങ്ങളിലൊന്നാണ് റീടെയ്ൽ ബിസിനസിന്റെ അവസാനം.
 
ഇന്ത്യ, ഓസ്ട്രേലിയ, ബഹ്റിൻ, ചൈന,മലേഷ്യ, ഫിലിപ്പൈൻസ്, പോളണ്ട്, റഷ്യ, തായ്‌വാൻ, തായ്‌ലന്റ്, വിയറ്റ്നാം,ഇന്തോനേഷ്യ, കൊറിയ എന്നീ രാജ്യങ്ങളിലെ റീട്ടെയ്‌ൽ ബിസിനസാണ് കമ്പനി അവസാനിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍