'നിയമപ്രകാരമു‌ള്ള മുന്നറിയിപ്പ് ഇനിയും വലുതാക്കണം' - പ്രതിഷേധവുമായി സിഗരറ്റ് ഫാക്ടറികൾ

ശനി, 2 ഏപ്രില്‍ 2016 (13:28 IST)
പുകയില ഉൽപന്നങ്ങ‌ളുടെ കവറിനു പുറത്തുള്ള നിയമപ്രകാരമുള്ള മുന്നറിയിപ്പിന് വലുപ്പം കൂടുതലാക്കിയതോടെ സിഗരറ്റ് കമ്പനികൾ ഉൽപാദനം നിർത്തിവെക്കുന്നു. ചിത്രത്തിന് വലുപ്പം കൂടുതൽ വേണമെന്ന ഉത്തരവിൽ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് പുകയില ഉ‌‌ൽപന്ന നിർമാതാക്കൾ ഫാക്ടറികൾ പൂട്ടുന്നത്.
 
സിഗരറ്റ് കൂടിനു പുറത്തെ നിയമപ്രകാരമുള്ള മുന്നറിയിപ്പ്  85 % വലുപ്പത്തിൽ ന‌ൽകണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവിൽ അവ്യക്തതയുണ്ടെന്നാണ് കമ്പനിക‌ൾ അവകാശപ്പെടുന്നത്. 2015 സെപ്റ്റംബർ 24നാണ് ആരോഗ്യമന്ത്രാലയം ഈ ഉത്തരവിട്ടത്. ഉ‌ൽപന്നങ്ങ‌ളുടെ കവറിനു പുറത്ത് നൽകിയിരിക്കുന്ന പുകവലി ആരോഗ്യത്തിന് ഹാനീകരമെന്ന മുന്നറിയിപ്പിന്റെ വലുപ്പം കൂടുതലാണെന്നാണ് കമ്പനികളുടെ വാദം.
 
ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവിൽ വിശദീകരണം ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയായ ടുബാക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരോഗ്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ ഇതിനു തീരുമാനം നൽകാതെ ഉത്തരവ് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ്   സിഗരറ്റ് കമ്പനികൾ ഫാക്ടറി പൂട്ടാൻ തീരുമാനിച്ചതെന്ന് സംഘടന അറിയിച്ചു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക