കൊവിഡ് കാലത്തും നേട്ടം കൊയ്‌ത് സിയാൽ: രാജ്യാന്തര ‌യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്

Webdunia
തിങ്കള്‍, 31 ജനുവരി 2022 (20:23 IST)
ഡിസംബറിലും രാജ്യാന്തരയാത്രികരുടെ എണ്ണത്തിൽ ദേശീയാടിസ്ഥാനത്തിൽ മൂന്നാമതെത്തി സിയാൽ. 2021 വർഷം മുഴുവൻ സിയാലിന് മൂന്നാം സ്ഥാനം നിലനിർത്താനായി. കൊവിഡ് കാല‌ത്ത് സുരക്ഷിത യാത്രയൊരുക്കാൻ ഏർപ്പെടുത്തിയ പരിഷ്‌കാരങ്ങളും സർവീസുകൾ വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുമാണ് സിയാലിന് തുടയായത്.
 
എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം 2021 ഡിസംബറിൽ 3,01,338 രാജ്യാന്ത‌ര യാത്രക്കാരാണ് നെടുമ്പാശ്ശേരി വഴി കടന്നു പോയത്. 2021ൽ സിയാൽ വഴി 43,06,661 പേർ കടന്നുപോയി. മുൻ വർഷത്തെ അപേക്ഷിച്ച് 10 ലക്ഷം യാത്രക്കാരുടെ വർധനവാണിത്. ഡിസംബറിലെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഡൽഹി വിമാനത്താവളത്തിനാണ്. 8,42,582 യാത്രക്കാർ. മുംബൈയാണ് രണ്ടാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

Next Article