ആഗോള സമ്പത്തിൽ വൻവർധനവ്: അമേരിക്കയെ പിന്തള്ളി ചൈന

ചൊവ്വ, 16 നവം‌ബര്‍ 2021 (21:09 IST)
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായതായി വിലയിരുത്തൽ. 2000ലെ 156 ലക്ഷം കോടി ഡോളറിൽനിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ൽ 514 ലക്ഷം കോടി ഡോളറായാണ് ഉയർന്നത്. ഈ വർധനവിൽ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്.
 
2000ലെ ഏഴ് ലക്ഷം കോടി ഡോളറിൽനിന്ന് 120 ലക്ഷം കോടിയായാണ് ചൈനയുടെ സമ്പത്ത് വർധിച്ചതെന്ന് മക്കിൻസി ആൻഡ് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.യുഎസിന്റെ ആസ്തി ഈ കാലയളവിൽ ഇരട്ടിയലധികംവർധിച്ച് 90 ലക്ഷം കോടി ഡോളറായി.
 
മക്കിൻസിയുടെ കണക്കനുസരിച്ച് ആഗോള ആസ്തിയുടെ 68ശതമാനവും റിയൽ എസ്‌റ്റേറ്റിലാണ്. വസ്തുവിലയിലെ കുതിപ്പുമൂലം പലർക്കും വീട് സ്വന്തമാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. അതേസമയം എവർഗ്രാൻഡെയെപോലുള്ള വൻകിട റിയൽഎസ്‌റ്റേറ്റ് സ്ഥാപനങ്ങളുടെ കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൈനയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന് റിപ്പോർട്ട് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍